Month: June 2020
- News
ഇന്ന് രാഹുൽഗാന്ധിയുടെ അന്‍പതാം ജന്മദിനം
ന്യൂഡൽഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇന്ന് അന്‍പതാം ജന്മദിനം. രാജ്യത്തെ പുതിയ സാഹചര്യത്തിൽ പിറനാൾ ആഘോഷങ്ങളൊന്നും വേണ്ടെന്ന് രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അന്‍പത് ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യങ്ങളും സാനിറ്റൈസറും മാസ്കും ഉള്‍പ്പെടെയുള്ള കിറ്റ് നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.
Read More » - News
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു
തൃശ്ശൂർ : സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തൃശ്ശൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് അനസ്തേഷ്യ കൊടുത്തപ്പോഴുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹത്തിന്റെ നില ഗുരുതരമായിരുന്നു. തുടർന്ന് അദ്ദേഹം തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു വ്യാഴാഴ്ച രാത്രി പത്തരയോടെ മരണം സംഭവിച്ചത്. ചോക്ലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി എത്തിയ സച്ചി ‘റണ്‍ ബേബി റണ്‍’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രമായി തിരക്കഥ എഴുതി തുടങ്ങിയത്. അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്തു. റോബിന്‍ഹുഡ്, മേക്കപ്പ് മാന്‍, സീനിയേഴ്സ്, രാംലീല, ഷെര്‍ലക് ടോംസ് എന്നീ ചിത്രങ്ങളുടെയും തിരക്കഥാകൃത്താണ് സച്ചി. കെ ആര്‍ സച്ചിദാനന്ദന്‍ എന്നാണ് സച്ചിയുടെ മുഴുവന്‍ പേര്. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് സച്ചി ജനിച്ച് വളര്‍ന്നത്. കോളേജ് പഠനകാലത്ത് കോളേജ് ഫിലിം സൊസൈറ്റിയിലും നാടകത്തിലും സച്ചി സജീവമായിരുന്നു. നിരവധി നാടകങ്ങളുടെ സംവിധാനവും അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. കൊമേഴ്സിൽ ബിരുദവും, എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കിയ സച്ചി കേരള ഹൈക്കോടതിയിൽ എട്ട് വർഷത്തോളം ക്രിമിനൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു.
Read More » - Cinema
‘ഒരു കൊറോണക്കാലത്ത്’ ഗിന്നസ് പക്രുവിന്റെ എഫ് ബി പേജിലൂടെ റിലീസായി
പ്ലാനറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫാരിസ്, ആബിദ് എന്നിവർ നിർമ്മാണവും റഫീഖ് പട്ടേരി ഛായാഗ്രഹണവും നൈഷാബ് ആമയം രചനയും സംവിധാനവും നിർവ്വഹിച്ച “ഒരു കൊറോണക്കാലത്ത് ” എന്ന ഹ്രസ്വ ചിത്രം പ്രശസ്ത ചലച്ചിത്ര താരം ഗിന്നസ് പക്രുവിന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസായി. മനുഷ്യൻ ദുരിതപൂർണ്ണമായ ജീവിതത്തിലേക്ക് എടുത്തെറിയപ്പെട്ട ഒരു കാലഘട്ടത്തിന്റെ സാക്ഷ്യമാണീ ചിത്രം. ഒരച്ഛന്റെയും മകളുടെയും ജീവിതമുഹൂർത്തങ്ങളിലൂടെയാണീ ചിത്രത്തിന്റെ സഞ്ചാരം. നാളെയുടെ വിശപ്പിലേക്ക് അന്നം തേടുന്ന ശരാശരി മനുഷ്യനായി നാം മാറി. എന്നാൽ അതുപോലുമില്ലാതെയും ചിലർ നമുക്കിടയിലുണ്ടന്ന ഓർമ്മപ്പെടുത്തൽ കൂടിയാണീ ചിത്രം. ഇൻഷ, ജാഫർ എന്നിവരാണ് അഭിനേതാക്കൾ . ബാനർ – പ്ലാനറ്റ് പ്രൊഡക്ഷൻസ്, രചന , സംവിധാനം – നൈഷാബ് ആമയം, നിർമ്മാണം – ഫാരിസ്, ആബിദ്, ഛായാഗ്രഹണം – റഫീഖ് പട്ടേരി, എഡിറ്റിംഗ് – വിപിൻ വിസ്മയ , പ്രൊ: കൺട്രോളർ – കാസിം ആമയം, ഡിസൈൻ – ജംഷീർ യെല്ലോക്യാറ്റ്സ്, റിക്കോർഡിംഗ് – ഫിറോസ് നാകൊല , പി ആർ ഓ – അജയ് തുണ്ടത്തിൽ.
Read More »