Month: July 2020
- News
കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസ് ഉടൻ ഉണ്ടാകില്ല
കോഴിക്കോട് : നാളെ മുതൽ ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവീസ് ഉടൻ ഉണ്ടാകില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. സമ്പർക്ക രോഗികൾ കൂടുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ എതിർപ്പിനെ തുടർന്നാണ് തീരുമാനം മാറ്റിയത്. പല ജില്ലാ ആസ്ഥാനങ്ങളും കണ്ടെയിൻമെന്റ് സോണാണ്. സംസ്ഥാനത്ത് നിലവിൽ 498 ഹോട്ട്സ്പോട്ടുകളുണ്ട്. പല ജീവനക്കാരും രോഗികളായിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് നൽകിയ മുന്നറിയിപ്പ് കൂടി കണക്കിലെടുത്താണ് തീരുമാനം മാറ്റേണ്ടി വന്നതെന്നും ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കടുത്ത നിയന്ത്രണത്തിലേക്ക് പോവേണ്ട സാഹചര്യമാണുള്ളത്. പല ഡിപ്പോകളും പൂട്ടിയിട്ടുണ്ട്. ഹ്രസ്വദൂര സർവീസുകൾ പോലും നടത്തണോയെന്ന് ആലോചിക്കേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു.
Read More » - News
ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിനെ കസ്റ്റംസ് ചോദ്യം ചെയ്തു
തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ സാമ്പത്തിക വിവരങ്ങൾ കസ്റ്റംസ് അന്വേഷിയ്ക്കുന്നു. ഇതിന്റെ ഭാഗമായി ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിനെ കസ്റ്റംസ് അധികൃതര്‍ ചോദ്യം ചെയ്തു. വരുമാനം സംബന്ധിച്ച് നേരത്തേ ശിവശങ്കര്‍ നല്‍കിയ മൊഴിയില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനു വേണ്ടിയാണ് ചോദ്യംചെയ്തത്. കേസന്വേഷിക്കുന്ന തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്. ഇന്നലെ രാത്രി ചോദ്യംചെയ്തശേഷം അദ്ദേഹത്തെ വിട്ടയച്ചു. അതിനിടെ ഇന്നലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട്മന്ത്രി കെ.ടി. ജലീലിന്റെ കീഴിലുളള സ്ഥാപനമായ വട്ടിയൂര്‍ക്കാവിലെ സി-ആപ്റ്റില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് സീല്‍ഡ് കവറുകളടക്കം ചില പാഴ്സലുകള്‍ സി-ആപ്റ്റിലും, ഇവിടെ നിന്ന് സി- ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തും എത്തിച്ചതായിവിവരം കിട്ടിയിരുന്നു. ഇതിന്റെ നിജസ്ഥിതി അറിയാനാണ് കസ്റ്റംസ് പരിശോധന. ഉച്ചയോടെ സി.ആപ്റ്റിന്റെ വട്ടിയൂര്‍ക്കാവിലെ ഓഫീസിലെത്തിയ കസ്റ്റംസ് സംഘം സി ആപ്റ്റിലെ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
Read More » - News
കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകൾ നാളെ മുതൽ
തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി സംസ്ഥാനത്തിനുള്ളില്‍ ദീര്‍ഘദൂര സര്‍വീസ് വീണ്ടും ആരംഭിക്കാന്‍ തീരുമാനിച്ചു. ശനിയാഴ്ച മുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍വീസുകള്‍ നടത്തുക.
Read More » - News
എറണാകുളം ജില്ലയിൽ ബലിപെരുന്നാള്‍ ചടങ്ങുകള്‍ക്ക് നിയന്ത്രണങ്ങൾ
കൊച്ചി : കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ബലിപെരുന്നാള്‍ ചടങ്ങുകള്‍ക്ക് മുന്‍കരുതലുകളും നിയന്ത്രണങ്ങളും നിര്‍ദേശിച്ച് ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉത്തരവിറക്കി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബലികര്‍മമോ മാംസവിതരണമോ പാടില്ല എന്നതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കളക്ടറുടെ ഉത്തരവിലുണ്ട്. ബലികര്‍മത്തിന് ആളുകള്‍ കൂടുന്നത് രോഗവ്യാപനത്തിന് കാരണമാകാമെന്ന് വിലയിരുത്തിയാണ് ഉത്തരവ്. സ്വീകരിക്കേണ്ട മുൻകരുതൽ 1. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബലികര്‍മം പാടില്ല. 2. ആഘോഷങ്ങള്‍ ചുരുക്കി ചടങ്ങുകള്‍ മാത്രമാക്കണം. 3. പെരുന്നാള്‍ നമസ്കാരം പള്ളികളില്‍ പരിമിതപ്പെടുത്തണം. ഈദ് ഗാഹുകള്‍ ഒഴിവാക്കണം. വീടുകളില്‍ അഞ്ചുപേര്‍ മാത്രമേ പങ്കെടുക്കാവൂ. 4. താപനില പരിശോധന നടത്തണം. ടൗണിലെ പള്ളികളില്‍ അപരിചിതരെ ഒഴിവാക്കണം. 5. പെരുന്നാള്‍ നമസ്കാരത്തിന് പരമാവധി 100 പേരെ മാത്രമേ അനുവദിക്കൂ. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം 6. ബലി കര്‍മത്തിന്റെ സമയത്തും മാംസം വീട്ടില്‍ എത്തിച്ചു നല്‍കുമ്പോഴും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാംസവിതരണം അനുവദിക്കില്ല. വിതരണം നടത്തുന്നവര്‍ വീടുകളുടെയും ആളുകളുടെയും വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണം 7. ആഘോഷങ്ങള്‍ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.
Read More »