Top Stories
ജമ്മുകശ്മീരിൽ ഭീകരാക്രമണം: സിആർപിഎഫ് ജവാന് വീരമൃത്യു

ശ്രീനഗർ : ജമ്മുകശ്മീരിലെ സോപോറിൽ ഭീകരാക്രമണം. ഒരു സിആർപിഎഫ് ജവാനും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. സിആർപിഎഫ് പട്രോളിങ് സംഘത്തിന് നേരെയാണ് ഭീകരവാദികൾ വെടിയുതിർത്തത്. മൂന്ന് ജവാൻമാർക്ക് പരിക്കേറ്റിട്ടുമുണ്ട്.
ബാരാമുള്ള ജില്ലയിലെ സോപോറിൽ ബുധനാഴ്ച രാവിലെ 7.35 ഓടെയാണ് ആക്രമണമുണ്ടായത്. പ്രദേശം വളഞ്ഞ് തിരച്ചിൽ തുടങ്ങിയിട്ടുണ്ടെന്ന് ജമ്മുകശ്മീർ ഡിജിപി ദിൽബഗ് സിങ് അറിയിച്ചു.