Top Stories

സംസ്ഥാനത്ത് ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കണ്ണൂർ ജില്ലയിലെ പാനൂർ (കണ്ടൈൻമെന്റ് സോൺ വാർഡുകൾ: 3, 26, 31), കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോർപറേഷനൻ (56, 62, 66), ഒളവണ്ണ (9) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ പടിയൂർ (എല്ലാ വാർഡുകളും), കീഴല്ലൂർ (4 സബ് വാർഡ്), പാലക്കാട് ജില്ലയിലെ ആനക്കര (13) എന്നിവയെയാണ് കണ്ടൈമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ 123 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

സംസ്ഥാനത്ത് ഇന്ന് 160 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.        ഏറ്റവുമധികം പേർ രോഗ മുക്തരായ ദിനം കൂടിയാണിന്ന്.  ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 106 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 40 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 14 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയിൽ 5 പേർക്കും തിരുവനന്തപുരം, എറണാകുളം ജില്ലയിൽ 4 പേർക്ക് വീതവം കോട്ടയം ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ചികിത്സയിലിരുന്ന 202 പേരുടെ പരിശോധനാഫലം ഇന്ന്  നെഗറ്റീവ് ആയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button