News
പി.എസ്.സി ആസ്ഥാനത്ത് നടക്കാനിരുന്ന വകുപ്പ്തല പരീക്ഷയും ഇന്റര്‍വ്യൂവും മാറ്റിവച്ചു
തിരുവനന്തപുരം : തിരുവനന്തപുരം പിഎസ്സി ഓഫീസിൽ തിങ്കളാഴ്ച മുതൽ തുടങ്ങാനിരുന്ന വകുപ്പുതല പരീക്ഷയും സർട്ടിഫിക്കറ്റ് പരിശോധനയും ബുധനാഴ്ച മുതൽ തുടങ്ങാനിരുന്ന ഇന്റർവ്യൂവും മാറ്റിവച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരപരിധിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ ആറുമുതൽ ഒരാഴ്ചത്തേക്കാണ് നിയന്ത്രണങ്ങൾ. എറണാകുളത്തും കോഴിക്കോട്ടുമുള്ള ഇന്റർവ്യൂന് മാറ്റമില്ല.