Top Stories
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു
കൊച്ചി : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന തോപ്പുംപടി സ്വദേശി യൂസഫ്(66) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി ഉയർന്നു.
ഇദ്ദേഹത്തെ ജൂൺ 28-ാം തിയതിയാണ് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിൽ ന്യൂമോണിയ സാരമായി ബാധിച്ചിരുന്നു. കൊവിഡ് ന്യൂമോണിയ വൃക്കകളുടെ പ്രവർത്തനത്തെയും ബാധിച്ചിരുന്നു. ഇദ്ദേഹത്തിന് പ്രമേഹവും ഉണ്ടായിരുന്നു.
എറണാകുളം മാർക്കറ്റിൽ നിന്ന് സമ്പർക്കം വഴിയാണ് ഇയാൾക്ക് രോഗം പകർന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും മരുമകൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.