Top Stories

സംസ്ഥാനത്ത് ഇന്ന് 193 പേർക്ക് കോവിഡ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 193 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 167 പേർ രോഗമുക്തി നേടി. മലപ്പുറം 35, കൊല്ലം 11, ആലപ്പുഴ 15, തൃശൂർ 14, കണ്ണൂർ 11, എറണാകുളം 25,തിരുവനന്തപുരം 7, പാലക്കാട് 8, കോട്ടയം 6, കോഴിക്കോട് 15, കാസർകോട് 6, പത്തനംതിട്ട 26, ഇടുക്കി 6, വയനാട് 8 എന്നിങ്ങനെയാണ് രോഗംസ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.  മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ന് രോഗം ബാധിച്ചവരിൽ 92 പേർ വിദേശത്ത് നിന്നും എത്തിയവരാണ് 65 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയരാണ്. 35 പേർക്കാണ് സമ്പർക്കം വഴി രോഗം ബാധിച്ചത്. രണ്ട് പേർ രോഗം ബാധിച്ച് മരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ മുഹമ്മദ്(82), എറണാകുളം മെഡിക്കൽ കോളേജിൽ യൂസഫ് സെയ്ഫുദ്ദീൻ(66) എന്നിവരാണ് മരിച്ചത്. ഇതുവരെ 5622 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2252 പേരാണ്.

167 പേരാണ് സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം 7, കൊല്ലം 10, പത്തനംതിട്ട 27, ആലപ്പുഴ 7, കോട്ടയം 11, എറണാകുളം 16, തൃശൂർ 16, പാലക്കാട് 33, മലപ്പുറം 13, കോഴിക്കോട് 5 , കണ്ണൂർ 10, കാസർകോട് 12 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകൾ.

183291 പേരാണ് നിരീക്ഷണത്തിലുള്ളത്. 2075 പേർ ആശുപത്രികളിലാണ്. ഇന്ന് 384 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 24 മണിക്കൂറിനിടെ 9,927 സാംപിളുകൾ പരിശോധിച്ചു.സംസ്ഥാനത്ത് ഇതുവരെ 2,75823 പേർക്കാണ് റുട്ടീൻ, സെന്റിനൽ, പൂൾഡ് സെന്റിനൽ, സിബിനാറ്റ്, ട്രീനാറ്റ് ടെസ്റ്റുകൾ നടത്തിയത്. സംസ്ഥാനത്ത് നിലവിൽ 157 ഹോട്ട്സ്പോട്ടുകളാണുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button