News
കെഎസ്ഇബി സബ്‌സിഡി വൈദ്യുതി ബിൽ ഇന്ന് മുതൽ
തിരുവനന്തപുരം : ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്സിഡി ആനുകൂല്യം അടങ്ങിയ വൈദ്യുതി ബില്‍ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും. അര്‍ഹമായ സബ്സിഡി തുക എത്രയെന്ന് ബില്ലില്‍ രേഖപ്പെടുത്തിയിരിക്കും. ‘കേരള ഗവണ്‍മെന്റ് സബ്സിഡി’ എന്നായിരിക്കും ബില്ലിലുണ്ടാകുക. മുമ്പുള്ള ബില്‍ തീയതി, മുമ്പ് അടച്ച തുക എന്നിവ ഉണ്ടാകും.
രണ്ടുലക്ഷം ബില്ലുകളാണ് ഒരുദിവസം തയ്യാറാക്കുന്നത്. ഇതില്‍ ഭൂരിഭാഗവും സബ്സിഡിക്ക് അര്‍ഹരായ ഗാര്‍ഹിക ഉപയോക്താക്കളുടേതാണ്. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ നല്‍കിയ ലോക്ഡൗണ്‍ കാലത്തെ ബില്ലുകള്‍ക്കാണ് ഇളവ്. ഇതിനകം ബില്ലടച്ചവര്‍ക്ക് സബ്സിഡി പ്രകാരം പുതിയ ബില്‍ ക്രമപ്പെടുത്തി നല്‍കും. അടക്കാത്തവരാണെങ്കില്‍ തൊട്ടുമുമ്പുള്ള ബില്ലില്‍ സബ്സിഡിതുക കുറച്ച് പുതിയത് നല്‍കും.