News
പെണ്‍കുഞ്ഞിനെ പള്ളിക്ക് മുന്നിൽ ഉപേക്ഷിച്ച യുവതിയും കാമുകനും അറസ്റ്റിൽ

കഴിഞ്ഞ ജൂണ്‍ 30ന് മരുതിമൂട് സെന്റ് ജോര്‍ജ് കാത്തലിക്ക് പള്ളിക്ക് മുന്നിലായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചത്.പുലര്‍ച്ചെ കുരിശടിയില്‍ മെഴുകുതിരി കത്തിക്കാനെ ത്തിയവരാണ് തുണിയില്‍ പൊതിഞ്ഞനിലയില്‍ കുഞ്ഞിനെ കണ്ടത്. ഇവര്‍ വിവരം അറിയിച്ചതനുസരിച്ച് പൊലീസെത്തി കുഞ്ഞിനെ ഏറ്റെടുത്ത് ജില്ലാ ശിശുക്ഷേമ സമിതിക്ക് കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലാകുന്നത്.