Cinema
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ‘രണ്ട്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന “രണ്ട് ” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും എഫ് ബി പേജിലൂടെ റിലീസായി.
ഫൈനൽസിനു ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മാണവും ബിനുലാൽ ഉണ്ണി രചനയും സുജിത് ലാൽ സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് “രണ്ട് “.
എല്ലാ മനുഷ്യരെയും ഒരുപോലെ കാണാൻ ശ്രമിക്കുന്ന വാവ എന്ന ചെറുപ്പക്കാരനായ ഓട്ടോ ഡ്രൈവറുടെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് സിനിമ. മാറിവരുന്ന ജാതിമത രാഷ്ട്രീയ പരിസരങ്ങളെയും ഭയങ്ങളെയും ആക്ഷേപഹാസ്യത്തിൽ നോക്കിക്കാണുന്ന സിനിമ കൂടിയാണ് രണ്ട്.
വിഷ്ണു ഉണ്ണികൃഷ്ണനെ കൂടാതെ അന്ന രേഷ്മ രാജൻ, ഇന്ദ്രൻസ് , ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ , സുധി കോപ്പ , മാല പാർവ്വതി, അനീഷ് ജി മേനോൻ , നവാസ് വള്ളിക്കുന്ന്, സ്വരാജ് എന്നിവർ അഭിനയിക്കുന്നു.
ബാനർ – ഹെവൻലി മൂവീസ്, നിർമ്മാണം – പ്രജീവ് സത്യവ്രതൻ , സംവിധാനം – സുജിത് ലാൽ , കഥ, തിരക്കഥ, സംഭാഷണം – ബിനുലാൽ ഉണ്ണി, ഛായാഗ്രഹണം – അനീഷ്ലാൽ ആർ എസ് , എഡിറ്റിംഗ് -മനോജ് കണ്ണോത്ത്, ഗാനരചന – റഫീഖ് അഹമ്മദ്, സംഗീതം – എം ജയചന്ദ്രൻ , ത്രിൽസ് – മാഫിയ ശശി, പി ആർ ഓ – അജയ് തുണ്ടത്തിൽ.