Top Stories
രാജ്യത്ത് 24 മണിക്കൂറിനിടെ 22,752 പേർക്ക് കോവിഡ്
ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 22,752 പേർക്ക് കോവിഡ് ബാധിച്ചു. 482 പേർ മരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 7,42,417 ആയി. 20,642 പേർക്കാണ് ഇതുവരെ കോവിഡ്-19 മൂലം ജീവൻ നഷ്ടമായത്. 2,64,944 സജീവ കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 4,56,831 പേർ രാജ്യത്ത് രോഗമുക്തി നേടി. ഇതുവരെ 1,04,73,771 സാമ്പിളുകളാണ് രാജ്യത്താകെ പരിശോധിച്ചത്. ഇന്നലെ മാത്രം 2,62,679 സാമ്പിളുകൾ പരിശോധിച്ചു.
നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിലെ രോഗികളുടെ എണ്ണം രണ്ടുലക്ഷം കടന്നു. നിലവിൽ 2,17,121 കോവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. 1,18,558 പേർ രോഗമുക്തി നേടി. 9,250 പേരാണ് മരിച്ചത്. നിലവിൽ ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 89,313 ആയി.
തമിഴ്നാടും ഡൽഹിയുമാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 1,18,594 പേർക്കാണ് ഇതുവരെ തമിഴ്നാട്ടിൽ കോവിഡ് സ്ഥിരീകരിച്ചത്. 71,116 പേർ രോഗമുക്തി നേടി. 45,842 പേർ ചികിത്സയിൽ തുടരുകയാണ്. 1,636 പേരാണ് മരിച്ചത്.
ഡൽഹിയിൽ ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത് 1,02,831 പേർക്കാണ്. 3,165 പേർക്ക് ജീവൻ നഷ്ടമായി. 25,449 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. 74,217 പേർ രോഗമുക്തി നേടി.