Top Stories

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി: കാസർഗോഡ് മരിച്ച അബ്ദുൽ റഹ്‍മാന് കോവിഡ് സ്ഥിരീകരിച്ചു

കാസർഗോഡ് : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. രണ്ട് ദിവസം മുൻപ് കാസർഗോഡ് ജനറൽ ആശുപത്രിയിൽ മരിച്ച മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ ബി എം അബ്ദുൽ റഹ്‍മാന് കോവിഡ് സ്ഥിരീകരിച്ചു. പനി ബാധിച്ചാണ് അബ്ദുൽ റഹ്‌മാനെ ആശുപത്രിയിൽ എത്തിച്ചത്. കാസർഗോഡ് ജില്ലയിലെ ആദ്യത്തെ കോവിഡ് മരണമാണ് ഇത്.

കർണ്ണാടകയിലെ സുള്ള്യയിൽ വ്യാപാരിയാണ് അബ്ദുൽ റഹ്‍മാൻ. കർണാടകയിൽ നിന്നാണ് ഇദ്ദേഹത്തിന് രോഗം പകർന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇദ്ദേഹത്തിന് രണ്ട് ദിവസം മുൻപ് നടത്തിയ ട്രൂനാറ്റ് ടെസ്റ്റ് പോസിറ്റീവ് ആയിരുന്നു. മരണശേഷം നടത്തിയ പി സി ആർ ടെസ്റ്റിലും കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു.

ഇദ്ദേഹത്തോടൊപ്പം ആശുപത്രിയില്‍ എത്തിയവരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നും നേരെ ആശുപത്രിയിലേക്ക് എത്തിയതിനാല്‍ നാട്ടില്‍ കൂടുതല്‍ സമ്ബര്‍ക്കം ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണ് അധികൃതര്‍.ഇദ്ദേഹത്തെ പരിശോധിച്ച കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നാല് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി. ആശുപത്രിയിലെ അത്യാഹിത വിഭാഗം അണുവിമുക്തമാക്കി. ഇയാളുടെ ബന്ധുക്കളോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button