Top Stories
സ്വർണ്ണക്കടത്ത് കേസ് എന്‍.ഐ.എ അന്വേഷിക്കും
കൊച്ചി : തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണം കടത്തിയ സംഭവം എന്‍.ഐ.എ അന്വേഷിക്കും. കേസ് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്‍.ഐ.എക്ക് അനുമതി നല്കി. രാജ്യസുരക്ഷക്ക് സ്വര്‍ണക്കടത്ത് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി. ദേശീയ അന്വേഷണ ഏജൻസികളുടെ പരിശോധനയ്ക്ക് ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്.
ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് വിലയിരുത്തിയാണ് എൻഐഎ അന്വേഷണത്തിന് കേന്ദ്രം അനുമതി നൽകിയത്. സ്വർണ കള്ളക്കടത്തിനു പിന്നിൽ ആരാണ്, സ്വർണം എവിടെനിന്ന് വന്നു, ആർക്കുവേണ്ടിയായിരുന്നു എത്തിച്ചത് തുടങ്ങിയ കാര്യങ്ങൾ എൻഐഎയുടെ അന്വേഷണത്തിൽ ഉൾപ്പെടും.