രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 7.5 ലക്ഷം കടന്നു
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഏഴര ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 24879 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7,67,296 ആയി. 24 മണിക്കൂറിനിടെ 487 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ആകെ മരണം 21129 ആയി. നിലവില്‍ 2,69,787 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 4,76,378 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് മുക്തരായത്.
രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവുമധികം രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ 2,23,724 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 6603 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഈസമയത്ത് 198 പേരാണ് കോവിഡ് ബാധിച്ചത് മരിച്ചത്. സംസ്ഥാനത്തെ ആകെ മരണം 9448 ആയി. 123192 പേരാണ് മഹാരാഷ്ട്രയിൽ ഇതുവരെ കോവിഡ് മുക്തരായത്.
രാജ്യത്ത് കോവിഡ് വ്യാപനത്തിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 3756 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 122350 ആയി. 64 പേരാണ് 24 മണിക്കൂറിനിടെ തമിഴ്നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചത്. ആകെ മരണം 1700 ആയി. 74167 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയത്.
രാജ്യത്ത് കോവിഡ് വ്യാപനത്തിൽ മൂന്നാം സ്ഥാനത്തുള്ള ഡൽഹിയിൽ 24 മണിക്കൂറിനുള്ളിൽ 2033 പേർക്കാണ് കോവിഡ് ബാധിച്ചത്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതർ 104864 ആയി. 48 പേരാണ് 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ചു മരിച്ചത്. ആകെ മരണം 3213 ആയി. 78199 പേരാണ് ഡൽഹിയിൽ ഇതുവരെ രോഗമുക്തി നേടിയത്.