News
സ്വർണ്ണ കള്ളക്കടത്ത് കേസ്: സ്വപ്നാ സുരേഷ് മുൻകൂർ ജാമ്യാപേക്ഷ നൽകി
കൊച്ചി : നയതന്ത്ര വഴിയിലൂടെ സ്വർണ്ണം കടത്തിയ കേസിൽ കസ്റ്റംസ് തിരയുന്ന സ്വപ്നാ സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഇന്നലെ രാത്രി ഓൺലൈനിലാണ് ഹർജി ഫയൽചെയ്തത്.
ഹർജി എന്ന് പരിഗണിക്കും എന്നത് ഹൈക്കോടതി ഇന്ന് തീരുമാനിക്കും. അഭിഭാഷകനായ രാജേഷ് കുമാറാണ് സ്വപ്നക്ക് വേണ്ടി മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. നാല് ദിവസമായി ഒളിവിലാണ് സ്വപ്ന സുരേഷ്.
അതേസമയം, സ്വപ്നയ്ക്കെതിരെ കോഫെപോസ ചുമത്താൻ സാധ്യത. ഉന്നതങ്ങളിൽ ബന്ധമുള്ളതിനാലും ഒളിവിൽ തുടരാൻ സാധ്യതയുള്ളതിനാലുമാണ് ഇവരെ കണ്ടെത്താനായി കോഫെപോസ ചുമത്താൻ സാധ്യതയുള്ളത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം കോഫെപോസ ഉത്തരവ് ഇറക്കിയാൽ ഇവരെ പിടികൂടി ജയിലിലാക്കേണ്ട ചുമതല അതത് ജില്ലാ പോലീസ് മേധാവികൾക്കായിരിയ്ക്കും.