Top Stories
സംസ്ഥാനത്ത് ഇന്ന് 416 പേർക്ക് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 416 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം- 129, ആലപ്പുഴ- 50, മലപ്പുറം- 41, പത്തനംതിട്ട- 32, പാലക്കാട് -28, കൊല്ലം- 28, കണ്ണൂർ -23, എറണാകുളം -20 , തൃശൂർ- 17, കാസർഗോഡ് -17, കോഴിക്കോട് -12, ഇടുക്കി -12, കോട്ടയം -7 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു ദിവസം നാനൂറിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 204 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 123 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 51 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.
35 ഐടിബിപി ജീവനക്കാർ, 1 സിഐഎസ്എഫ്, 1 ബിഎസ്എഫ് ജവാൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
112 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 5, ആലപ്പുഴ 24, കോട്ടയം 9, ഇടുക്കി 4, എറണാകുളം 4, തൃശൂർ 19, പാലക്കാട് 8, മലപ്പുറം 18, വയനാട് 4, കണ്ണൂർ 14, കാസർകോട് 3, എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.
24 മണിക്കൂറിനകം 11693 സാംപിളുകൾ പരിശോധിച്ചു. നിരീക്ഷണത്തിലുള്ളത് 184112 പേരാണ്. ഇതിൽ 3517 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. ഇന്ന് 472 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി 70,112 സാമ്പിളുകള്‍ ശേഖരിച്ചു. അതില്‍ 66,132 സാമ്പിളുകള്‍ നെഗറ്റീവായി. ഹോട്ട് സ്പോട്ടുകളുടെ എണ്ണം 193 ആണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ നിന്നാണ് പ്രൈമറി സെക്കന്‍ററി കോണ്ടാക്ടുകള്‍ വരുന്നത്.സമ്പര്‍ക്ക കേസുകള്‍ കൂടുന്നത് അപകടകരമാണ്. ജൂണ്‍ 9.63 ശതമാനമായിരുന്നു സമ്പര്‍ക്ക കേസുകളുടെ തോത്. ജൂണ്‍ 27-ന് 5.11 ശതമാനമായി. ജൂണ്‍ 30-ന് 6.16 ശതമാനമായി. ഇന്നലത്തെ കണക്കില്‍ അത് 20.64 ആയി ഉയര്‍ന്നു.
നിലവിൽ 193 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്.