Top Stories
ആലപ്പുഴയിൽ ഇന്ന് 51 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്
ആലപ്പുഴ : ആലപ്പുഴ ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ പുതിയ കോവിഡ് രോഗികള്‍. 87 പേര്‍ക്കാണ് ജില്ലയിൽ കോവിഡ് ബാധിച്ചത്. ഇതില്‍ 51 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.
താമരക്കുളം പഞ്ചായത്തിലെ ഐടിബിപി ക്യാംപ്, കായംകുളം മാര്‍ക്കറ്റ് ഇവ കേന്ദ്രീകരിച്ചാണ് കൂടുതല്‍ രോഗവ്യാപന സാധ്യത. ചെല്ലാനം ഹാര്‍ബറില്‍ മത്സ്യബന്ധനത്തിന് പോയ രണ്ട് പേര്‍ക്കും ഇതിലൊരാളുടെ കുടുംബാംഗങ്ങള്‍ക്കും രോഗം.
താമരക്കുളം, നൂറനാട്, കായംകുളം എന്നിവിടങ്ങളില്‍ കൂടുതല്‍ നിയന്ത്രണം. ഐടിബിപി ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഇവിടെ എല്ലാവര്ക്കും വ്യക്തിഗത ക്വാറന്റൈന് ഉറപ്പാക്കും.