എറണാകുളത്ത് ഇന്ന് 47 പേര്‍ക്ക് കൊവിഡ്
കൊച്ചി : എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 47 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 30 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. അഞ്ച് പേരുടെ രോഗ ഉറവിടവും കണ്ടെത്തിയിട്ടില്ല. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 274 ആയി.
ആലുവക്കടുത്ത് കീഴ്മാട് ഒരു കുടുംബത്തിലെ 12 പേര്‍ക്ക് കൊവിഡ് സമ്പര്‍ക്കത്തിലൂടെ ബാധിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച ഒരാളുടെ വീട്ടില്‍ വിവാഹ ഉറപ്പിക്കല്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം പകര്‍ന്നത്. ആലുവ നഗരസഭയിലെ രണ്ട് ശുചീകരണ തൊഴിലാളികള്‍ക്കും, സെക്യൂരിറ്റി ജീവനക്കാരനും അടുത്ത ബന്ധുവിനും രോഗം സ്ഥിരീകരിച്ചു. ചെല്ലാനത്ത് 4 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഈ മേഖലയില്‍ മാത്രം രോഗികള്‍ 15 പേരായി.
ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 11, 5, 45,17, 2, 9, 13,16 ,42 ,36 ,47 ,69 വയസ്സുള്ള കുടുംബാംഗങ്ങള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 38 വയസ്സുള്ള കവളങ്ങാട് സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇവരെല്ലാം തന്നെ ഇദ്ദേഹത്തിന്റെ കുടുംബത്തില്‍ നടന്ന വളയിടല്‍ ചടങ്ങില്‍ പങ്കെടുത്തവരാണ്. ഇന്ന് 67 വയസ്സുള്ള വെളിയത്തുനാട് സ്വദേശി ആലുവ, മരട് മാര്‍ക്കറ്റുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ആലുവയിലെ ഒരു കമ്പനിയില്‍ സെക്യൂരിറ്റി ഗാര്‍ഡായ 67 വയസ്സുള്ള കീഴ്മാട് സ്വദേശിയും, അദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ 64 വയസുകാരിയും 35 വയസ്സുള്ള ചൂര്‍ണിക്കര സ്വദേശിയും രോഗം സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലുണ്ട്.
ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള അടുത്ത ബന്ധുവായ 62 വയസ്സുള്ള ചെല്ലാനം സ്വദേശി, ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിയുടെ അടുത്ത ബന്ധുവായ 43 വയസ്സുള്ള ചെല്ലാനം സ്വദേശിനി, ജൂലൈ 8 ന് രോഗം സ്ഥിരീകരിച്ച മരട് സ്വദേശിയുടെ സഹപ്രവര്‍ത്തകയായ 53 വയസ്സുള്ള ഇടപ്പള്ളി സ്വദേശിനിയും, അവരുടെ അടുത്ത ബന്ധുവായ 21 വയസ്സുകാരിയും, ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച 23 വയസ്സുള്ള വെണ്ണല സ്വദേശിനിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 24 വയസ്സുള്ള തമ്മനം സ്വദേശിനി, ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന ആലപ്പുഴ ജില്ലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സഹപ്രവര്‍ത്തകരായ 29 ,54 വയസ്സുള്ള കുമ്പളങ്ങി സ്വദേശി, 50 വയസ്സുള്ള പുത്തന്‍കുരിശ് സ്വദേശി, 26 വയസ്സുള്ള പാണ്ടിക്കുടി സ്വദേശി, 51 വയസ്സുള്ള തൃക്കാക്കര സ്വദേശി എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
27 വയസ്സുള്ള ചെല്ലാനം സ്വദേശി, ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 27 വയസ്സുള്ള ആലുവയിലുള്ള ഹോട്ടല്‍ ജീവനക്കാരനായ ചൂര്‍ണ്ണിക്കര സ്വദേശി, ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 45 വയസ്സുള്ള സ്വകാര്യ ബസ് ജീവനക്കാരനായ കീഴ്മാട് സ്വദേശി, ആലുവ മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളിയായ 23 വയസ്സുള്ള ആലുവ സ്വദേശി, ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച കടുങ്ങല്ലൂര്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ആലുവ മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളിയായ 25 വയസ്സുള്ള എടത്തല സ്വദേശി, 40 വയസുള്ള ചെല്ലാനം സ്വദേശി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം ആലപ്പുഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച മത്സ്യതൊഴിലാളിയുമായി സമ്പര്‍ക്കത്തില്‍ വന്നിരുന്നു. ഇന്ന് മരണപ്പെട്ട 79 വയസ്സുള്ള രായമംഗലം സ്വദേശിയുടെയും പരിശോധനാഫലം പോസിറ്റീവ് ആണ്.
ജൂലൈ 5 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 46 വയസ്സുള്ള പെരുമ്പാവൂര്‍ സ്വദേശിനി, ജൂലൈ 4 ന് റഷ്യ കൊച്ചി വിമാനത്തിലെത്തിയ 24 വയസ്സുള്ള ഉദയംപേരൂര്‍ സ്വദേശി, ജൂലൈ 8 ന് ഹൈദ്രബാദ് കൊച്ചി വിമാനത്തിലെത്തിയ 16 വയസ്സുള്ള ഹൈദ്രബാദ് സ്വദേശിനി, ജൂണ്‍ 28 ന് മസ്കറ്റ് കൊച്ചി വിമാനത്തിലെത്തിയ 33 വയസ്സുള്ള നായത്തോട് അങ്കമാലി സ്വദേശി, ജൂണ്‍ 20 ന് റിയാദ് കൊച്ചി വിമാനത്തിലെത്തിയ ഒരേ കുടുംബത്തിലെ 40 ,36 ,7,11 വയസ്സുള്ള മഴുവന്നൂര്‍ സ്വദേശികള്‍, ജൂണ്‍ 27 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ 32 വയസ്സുള്ള എറണാകുളം സ്വദേശി, ജൂണ്‍ 21 ന് സൗദി കൊച്ചി വിമാനത്തിലെത്തിയ 32 വയസ്സുള്ള വെളിയത്തുനാട് സ്വദേശി, മഹാരാഷ്ട്രയില്‍നിന്നും റോഡ് മാര്‍ഗം കൊച്ചിയിലെത്തിയ 13 വയസ്സുള്ള ചേന്ദമംഗലം സ്വദേശിനി, ജൂലൈ 7 ന് മുംബൈ നിന്ന് കൊച്ചി വിമാനത്തിലെത്തിയ 54 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരന്‍ എന്നിവക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
അതേസമയം, ഇന്ന് മൂന്ന് പേര്‍ രോഗമുക്തി നേടി. ജൂണ്‍ 28 ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള മഞ്ഞപ്ര സ്വദേശി, ജൂണ്‍ 24 ന് രോഗം സ്ഥിരീകരിച്ച 4 വയസുള്ള ഐക്കാരനാട് സ്വദേശിയായ കുട്ടി, ജൂണ്‍ 27 ന് രോഗം സ്ഥിരീകരിച്ച 57 വയസുള്ള വൈറ്റില സ്വദേശി, തൃശൂര്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരാളും നിലവില്‍ എറണാകുളത്താണ് ചികിത്സയിലുള്ളത്.
സംസ്ഥാനത്താകെ ഇന്ന് 488 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 234 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. ഇന്ന് രോഗം ബാധിച്ചവരിൽ 167 പേർ വിദേശത്തുനിന്ന് വന്നവരാണ്. 76 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന വന്നവരാണ്. 143 പേർ ഇന്ന് രോഗമുക്തി നേടി. രണ്ടുപേർ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു.