News
തിരുവനന്തപുരം ഒരാഴ്ച കൂടി അടച്ചിടും
തിരുവനന്തപുരം : സമ്പർക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ കോർപ്പറേഷനിലെ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഒരാഴ്ചത്തേക്കു കൂടി നീട്ടാൻ തീരുമാനിച്ചു.
അതിവ്യാപന മേഖലകളിലെ ട്രിപ്പിൾ ലോക്ഡൗൺ കൂടുതൽ ശക്തമായി തുടരും. പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകളിലാണ് ട്രിപ്പിൾ ലോക്ഡൗണും കടുത്ത നിയന്ത്രണങ്ങളും തുടരുന്നത്.
കോർപ്പറേഷനിലെ മറ്റ് വാർഡുകളിൽ ലോക്ഡൗൺ നിയന്ത്രണങ്ങളാവും ഉണ്ടാവുക. ഞായറാഴ്ച വരെയാണ് തലസ്ഥാനനഗരത്തിൽ ട്രിപ്പിൾ ലോക്ഡൗൺ നേരത്തേ പ്രഖ്യാപിച്ചിരുന്നത്.