സിബിഐയെ പേടിയില്ല; തെറ്റ് ചെയ്തിട്ടില്ലെന്ന പൂർണ ബോധ്യം ഉണ്ട്: ഉമ്മൻചാണ്ടി
തിരുവനന്തപുരം : സോളാര്‍ പീഡന കേസുകള്‍ സിബിഐക്ക് വിട്ട നടപടിയെ പ്രതിരോധിക്കാന്‍ ശ്രമിക്കില്ലന്ന് ഉമ്മന്‍ ചാണ്ടി. സിബിഐയെ പേടിയില്ല. എത് ഏജന്‍സി വേണമെങ്കിലും വരട്ടെ, അന്വേഷിക്കട്ടെ. തെറ്റ് ചെയ്തിട്ടില്ലെന്ന പൂർണ ബോധ്യം ഉള്ളതിനാൽ നിയമത്തിന്റെ മുന്നിൽ നിവർന്നുനിൽക്കാൻ സാധിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സിബിഐ അന്വേഷണത്തിനെതിരേ കോടതിയെ സമീപിക്കില്ലെന്നും എട്ട് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ഈ കേസിനെ തടസപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു. കേസ് സിബിഐക്ക് വിട്ട നടപടി സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയാവും നല്‍കുകയെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സോളാര്‍ കേസിലെ പീഡനപരാതികളില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത്. അതേ സമയം ഉമ്മന്‍ചാണ്ടി ഉള്‍പ്പെടയുള്ള നേതാക്കള്‍ക്ക് എതിരെയുള്ള കേസ് സിബിഐക്ക് വിട്ടത് സര്‍ക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം. നാലേമുക്കാല്‍ വര്‍ഷം ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ തുടര്‍ ഭരണം കിട്ടില്ലെന്നുറപ്പായതോടെ കേസ് സിബിഐക്ക് വിട്ടതെന്നാണ് യുഡിഎഫിന്റെ വിമര്‍ശനം.