News
അഭിഷേക് ബച്ചനും കോവിഡ് പോസിറ്റീവായി
മുംബൈ : ബോളിവുഡ് താരം അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മകനും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചനും കോവിഡ് പോസിറ്റീവായി.
കോവിഡ് പോസ്റ്റീവാണെന്ന് അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതനു പിന്നാലെയാണ് അഭിഷേകിനും കോവിഡാണെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഇരുവരെയും മുംബൈ നനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.