Top Stories

കൊല്ലം ജില്ലയിൽ ഇന്ന് 18 പേർക്ക്‌ കോവിഡ്

കൊല്ലം : കൊല്ലം ജില്ലയിൽ ഇന്ന് ഒരു ആരോഗ്യ പ്രവർത്തകയ്ക്കുൾപ്പെടെ 18 പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 8 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാൾ ഡൽഹിയിൽ നിന്നെത്തിയ ആളുമാണ്. 7 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 2 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. 183 പേരാണ് നിലവിൽ ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്.18 പേര്‍ ഇന്ന് ജില്ലയില്‍ രോഗമുക്തി നേടി.

ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവർ 

തേവലക്കര സ്വദേശിനിയായ 45 വയസുളള യുവതി. ആരോഗ്യ പ്രവർത്തകയാണ്.സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.  ജൂലൈ 9 മുതൽ ഗൃഹനിരീക്ഷണത്തിലായിരുന്നു.  രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

വടക്കുംതല സ്വദേശിയായ 21 വയസുളള യുവാവ്.  യാത്രാചരിതമില്ല. സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

തേവലക്കര അരിനല്ലൂർ സ്വദേശിനിയായ 49 വയസുളള സ്ത്രീ. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച ആളുമായി സമ്പർക്കത്തിൽ വന്നയാളാണ്. ആഞ്ഞിലിമൂട് ജംഗ്ഷനിൽ മത്സ്യവിൽപ്പന നടത്തിയിരുന്നു. ഗൃഹനിരീക്ഷണത്തിലായിരുന്നു.  രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ശാസ്താംകോട്ട പളളിശ്ശേരിക്കൽ സ്വദേശിനിയായ 53 വയസുളള സ്ത്രീ.  ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച ആളുമായി സമ്പർക്കത്തിൽ വന്നയാളാണ്. ആഞ്ഞിലിമൂട്  ജംഗ്ഷനിൽ  മത്സ്യവിൽപ്പന നടത്തിയിരുന്നു.  സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

പോരുവഴി കമ്പലടി സ്വദേശിയായ 29 വയസുളള യുവാവ്. ഉറവിടം വ്യക്തമല്ല.  സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.  

ശാസ്താംകോട്ട പളളിശ്ശേരിക്കൽ സ്വദേശിയായ 65 വയസുളള പുരുഷൻ. സമ്പർക്കം മൂലം രോഗബാധ ഉണ്ടായതായി സ്ഥിരീകരിച്ചു. സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

ഇളമാട് വേങ്ങൂർ സ്വദേശിയായ 25 വയസുളള യുവാവ്. ജൂലൈ 6 ന് റിയാദിൽ നിന്നുമെത്തി. സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.    

ആദിനാട് വടക്ക് സ്വദേശിയായ 28 വയസുളള യുവാവ്. ജൂൺ 26 ന് ഡൽഹിയിൽ നിന്നുമെത്തി. സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു. 

ശാസ്താംകോട്ട രാജഗിരി സ്വദേശിനിയായ 61 വയസുളള സ്ത്രീ. സമ്പർക്കം മൂലം രോഗബാധ ഉണ്ടായതായി സ്ഥിരീകരിച്ചു.  സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

മേലില സ്വദേശിയായ 25 വയസുളള യുവാവ്. ജൂൺ 22 ന് ഷാർജയിൽ നിന്നുമെത്തി. സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.   

പൂതക്കുളം ഊന്നിൻമൂട് സ്വദേശിയായ 39 വയസുളള യുവാവ്. ജൂൺ 25 ന് കുവൈറ്റിൽ നിന്നെത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

കുണ്ടറ സ്വദേശിയായ 29 വയസ്സുള്ള യുവാവ്. ജൂൺ 17ന് മസ്കറ്റിൽ നിന്നും എത്തി. സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു. 

ആഞ്ഞിലിമൂട് സ്വദേശിയായ 30 വയസ്സുള്ള യുവാവ്. ആഞ്ഞിലിമൂട് മാർക്കറ്റിൽ മത്സ്യ വില്പന നടത്തുന്നു.  സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

ശാസ്താംകോട്ട ആഞ്ഞിലിമൂട് സ്വദേശിനിയായ 37 വയസ്സുള്ള യുവതി. ആഞ്ഞിലിമൂട് മാർക്കറ്റ് മത്സ്യ വില്പന നടത്തുന്നു.  സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

ആലപ്പാട് കാക്കത്തുരുത്ത് അഴീക്കൽ സ്വദേശിയായ 50 വയസുളള പുരുഷൻ.  ജൂലൈ മൂന്നിന് ദമാമിൽ നിന്നും എത്തി.  സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

പെരിനാട് സ്വദേശിയായ 60 വയസുളള പുരുഷൻ. ജൂലൈ പത്തിന് ഖത്തറിൽ നിന്നും എത്തി. സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

കരുനാഗപ്പള്ളി സ്വദേശിയായ 50 വയസുളള പുരുഷൻ.  ജൂലൈ 10ന് സൗദിയിൽ നിന്നും SG 9500 നമ്പർ ഫ്ലൈറ്റിൽ കോഴിക്കോടെത്തി അവിടെ നടത്തിയ പരിശോധനയിൽ പോസിറ്റീവായി കണ്ടെത്തി ആംബുലൻസിൽ പാരിപ്പളളി മെഡിക്കൽ കോളേജിലെത്തിച്ച് ചികിത്സ ആരംഭിച്ചു.

അഞ്ചൽ അയിലറ സ്വദേശിയായ 29 വയസ്സുള്ള യുവാവ്. ജൂലൈ 10ന് ഖത്തറിൽ നിന്നും 6E 8702 നമ്പർ ഇൻഡിഗോ ഫ്ലൈറ്റിൽ (സീറ്റ് നം. 21 എ) തിരുവനന്തപുരത്തെത്തി പരിശോധന നടത്തി പോസിറ്റീവായി കണ്ടെത്തി. അവിടെ നിന്നും ആംബുലൻസിൽ  വാളകം മേഴ്സി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് ഇന്ന് 488 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 234 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. ഇന്ന് രോഗം ബാധിച്ചവരിൽ 167 പേർ വിദേശത്തുനിന്ന് വന്നവരാണ്. 76 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന വന്നവരാണ്. 143 പേർ ഇന്ന് രോഗമുക്തി നേടി. രണ്ടുപേർ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button