സംസ്ഥാനത്ത് ഇന്ന് 16 പുതിയ ഹോട്ട്സ്പോട്ടുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 16 പുതിയ പ്രദേശങ്ങളെക്കൂടി ഹോട്ട്സ്പോട്ടുകളാക്കി. എറണാകുളം, ആലപ്പുഴ, വയനാട്, കോട്ടയം, പാലക്കാട് എന്നീ ജില്ലകളിലാണ് പുതിയ ഹോട്ട്സ്പോട്ടുകൾ ഉള്ളത്. നിലവിൽ ആകെ 195 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
എറണാകുളം ജില്ലയിലെ ചെങ്ങമനാട് (കണ്ടൈൻമെന്റ് സോൺ: വാർഡ് 14), കരുമല്ലൂർ (4), ശ്രീമൂലനഗരം (4), വാഴക്കുളം (19), മലയാറ്റൂർ-നീലേശ്വരം (13), വടക്കേക്കര (15), ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം (2, 3), പുലിയൂർ (1), ആലപ്പുഴ മുൻസിപ്പാലിറ്റി (1), ആല (13), കോട്ടയം ജില്ലയിലെ മണർക്കാട് (8), ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി (10, 11, 14), വാത്തിക്കുടി (11, 14), വയനാട് ജില്ലയിലെ കോട്ടത്തറ (5), കണിയാമ്പറ്റ (12), പാലക്കാട് ജില്ലയിലെ കുലുക്കല്ലൂർ (7) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
അതേസമയം, 15 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ഇരിക്കൂർ (കണ്ടൈൻമെന്റ് സോൺ: വാർഡ് 2), കടമ്പൂർ (3), കടന്നപ്പള്ളി-പാണപ്പുഴ (7, 10), കൊട്ടിയൂർ (11), കറുമാത്തൂർ (2, 10), മാടായി (7), പാപ്പിനിശ്ശേരി (16), തില്ലങ്കേരി (10), പാലക്കാട് ജില്ലയിലെ ലക്കിടിപേരൂർ (9), തച്ചമ്പാറ (5), തൃക്കടീരി (10), തിരുമിട്ടക്കോട് (8), നല്ലേപ്പിള്ളി (7), കൊടുവായൂർ (13), ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ സൗത്ത് (2) പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്.
സംസ്ഥാനത്ത് ഇന്ന് 488 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 234 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. ഇന്ന് രോഗം ബാധിച്ചവരിൽ 167 പേർ വിദേശത്തുനിന്ന് വന്നവരാണ്. 76 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന വന്നവരാണ്. 143 പേർ ഇന്ന് രോഗമുക്തി നേടി. രണ്ടുപേർ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു.