സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 234 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. ആലപ്പുഴ 87, തിരുവനന്തപുരം 69, പത്തനംതിട്ട 54, മലപ്പുറം 51, പാലക്കാട് 48, എറണാകുളം 47, തൃശ്ശൂർ 29, കണ്ണൂർ 19, കാസർകോട് 18, കൊല്ലം 18, കോഴിക്കോട് 17, കോട്ടയം 15, ഇടുക്കി 5 എന്നിങ്ങനെയാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചതിന്റെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷമുള്ള പത്രസമ്മേളനത്തിൽ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് രോഗം ബാധിച്ചവരിൽ 167 പേർ വിദേശത്തുനിന്ന് വന്നവരാണ്. 76 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന വന്നവരാണ്. 234 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. രണ്ട് ആരോഗ്യപ്രവർത്തകർ, ഐടിബിപി 2, ബിഎസ്എഫ് 2, ഡിഎസ്.സി 4 എന്നിങ്ങനെയും രോഗം ബാധിച്ചിട്ടുണ്ട്.
ഇന്ന് 143 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 6, കൊല്ലം 26, പത്തനംതിട്ട 43, ആലപ്പുഴ 11, കോട്ടയം 6, ഇടുക്കി 4, എറണാകുളും 3, തൃശ്ശൂർ 17, പാലക്കാട് 7, മലപ്പുറം 15, കോഴിക്കോട് 4, കണ്ണൂർ 1എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
രണ്ടുപേർ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരത്ത് സൈഫുദ്ദീൻ (66), എറണാകുളത്ത് പി.കെ ബാലകൃഷ്ണൻ (79) എന്നിവരാണ് മരിച്ചത്.
24 മണിക്കൂറിനകം 12104 സാമ്പിളുകൾ പരിശോധിച്ചു. 182050 പേർ നിരീക്ഷണത്തിലുണ്ട്. 3694 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇന്നു മാത്രം 570 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതുവരെ 233809 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 6449 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽനിന്ന് 73768 സാമ്പിളുകൾ ശേഖരിച്ചു. 66636 സാമ്പിളുകൾ നെഗറ്റീവ് ആയി.
സംസ്ഥാനത്ത് നിലവിൽ ഹോട്ട് സ്പോട്ടുകൾ 195. പുതുതായി 16 ഹോട്ട് സ്പോട്ടുകൾ നിലവിൽവന്നു.