Top Stories

സ്വർണ്ണക്കടത്ത് കേസ്: സ്വപ്ന സുരേഷ് അറസ്റ്റിൽ

കൊച്ചി : നയതന്ത്ര ബാഗേജിലൂടെ സ്വർണ്ണം കടത്തിയ കേസിൽ പ്രതിയായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരേയും എൻ ഐ എ  പിടികൂടി. ഇന്ന് വൈകുന്നേരത്തോടെ ബംഗളുരുവിൽ വച്ചാണ് ഇവരെ പിടികൂടിയത്.

നാളെ സ്വപ്നയേയും സന്ദീപിനെയും കൊച്ചിയിലെത്തിയ്ക്കും. എൻ ഐ എ കേസ് ഏറ്റെടുത്ത് രണ്ടാം ദിവസമാണ് പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ഇതോടെ കേസിൽ നിർണ്ണായക വഴിത്തിരിവ് ഉണ്ടായേക്കും.

കുടുംബത്തോടൊപ്പമാണ് സ്വപ്‌ന ബംഗളൂരുവിലേക്ക് കടന്നത്. സ്വപ്‌നയ്‌ക്കൊപ്പം ഭർത്താവും രണ്ട് കുട്ടികളുമുണ്ടായിരുന്നു.ഇന്ന് പുലർച്ചെയാണ് സ്വപ്‌നയും കുടുംബവും സന്ദീപും ബംഗളൂരുവിലെത്തുന്നത്. സ്വപ്‌ന ബംഗളൂരുവിൽ നിന്ന് ഫോൺ കോൾ നടത്തിയിരുന്നു. ഇതാണ് സ്വപ്‌നയിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചതെന്നാണ് റിപ്പോർട്ട്.

കോവിഡ് ജാഗ്രതയിൽ
അതിർത്തികളിലെല്ലാം കർശന പരിശോധന നിലനിൽക്കെ സ്വപ്നയും കുടുംബവും ഇങ്ങനെ ബംഗളുരുവിൽ എത്തി എന്നത് ഗൗരവമേറിയ വിഷയമാണ്. സ്വപ്നയ്ക്ക് അതിർത്തി കടക്കാൻ ഉന്നതരുടെ ഭാഗത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്നതും അന്വേഷിയ്ക്കേണ്ടതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button