Top Stories
ഐശ്വര്യ റായിക്കും മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു
മുംബയ് : ഐശ്വര്യ റായിക്കും മകള്‍ ആരാധ്യക്കും കൊവിഡ് സ്ഥിരീകരിച്ചു. അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചിരുന്നതിന് പിന്നാലെ ഐശ്വര്യയും മകളും കൊവിഡ് ടെസ്റ്റിന് വിധേയരായിരുന്നു. ഇരുവരുടേയും ആന്റിജന്‍ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍, സ്രവ പരിശോധന ഫലത്തില്‍ കൊവിഡ് ബാധിതരാണെന്ന് സ്ഥീരീകരിച്ചു. ഇവരുവരെയും മുംബയ് നാനാവതി ആശുപത്രിയിലേക്കു മാറ്റി.