Top Stories
സ്വർണ്ണക്കടത്ത് കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ

ആളാണ് റമീസ് എന്നാണ് സൂചന. ഇന്ന് പുലർച്ചെ വീട്ടിൽ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കൊച്ചിയിലേക്ക് ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയി.
നയതന്ത്ര ബാഗേജിലൂടെ സ്വർണ്ണം കടത്തിയത് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റസിയിലെടുത്തത്. സംഭവത്തിൽ ഇയാളുടെ നിക്ഷേപം എത്രയാണ്, മറ്റാരെല്ലാമാണ് നിക്ഷേപകർ, കൊണ്ടുവരുന്നവർ ആരെല്ലാം, സ്വപ്ന സുരേഷും സന്ദീപ് നായർ എന്നിവരുടെ പങ്ക് എന്നിവയെല്ലാം ചോദ്യം ചെയ്യലിലൂടെ വ്യക്തമാകേണ്ടതുണ്ട്.
സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ അന്വേഷണം നടത്തുന്നുണ്ടെങ്കിലും നികുതി വെട്ടിച്ച് സ്വർണ്ണം കടത്തിയത് ഇപ്പോഴും കസ്റ്റംസിന്റെ അന്വേഷണത്തിൽ തന്നെയാണ്. സ്വർണ്ണക്കടത്ത് കേസിലെ തീവ്രവാദ ബന്ധവും ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളുമാണ് എൻ.ഐ.എ പ്രധാനമായും അന്വേഷിയ്ക്കുന്നത്. സ്വർണ്ണക്കടത്ത് കേസിൽ ഇപ്പോൾ ആകെ നാല് പേരാണ് എൻഐഎയുടെയും കസ്റ്റംസിന്റെയും കസ്റ്റഡിയിലുള്ളത്.
അതേസമയം, നയതന്ത്ര ബാഗേജ് വഴി അനധികൃതമായി സ്വര്‍ണം കടത്തിയ കേസില്‍ പിടിയിലായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ ഇന്നു കൊച്ചിയിലെത്തിക്കും. ഇന്നലെ രാത്രിയാണ് ഇരുവരെയും ബെംഗളൂരുവില്‍ നിന്നു പിടികൂടിയത്. ഡൊംലൂരിലെ എന്‍ഐഎ ഓഫീസില്‍വച്ച് ഇരുവരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.