Top Stories

സംസ്ഥാനത്ത് ഇന്ന് 449 പേർക്ക് കൂടി കോവിഡ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 449 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 144 പേർക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം 63, കൊല്ലം 33, ആലപ്പുഴ 119, പത്തനംതിട്ട 47, കോട്ടയം 10, ഇടുക്കി 4, എറണാകുളം 15, തൃശൂര്‍ 9, പാലക്കാട് 19, കോഴിക്കോട് 16, വയനാട് 14, മലപ്പുറം 47, കണ്ണൂര്‍ 44, കാസര്‍ഗോഡ് 9 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 140 പേര്‍ വിദേശത്തുനിന്നും 64 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തിയതാണ്. ഇതിൽ 18 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവർത്തകർ 5, ഡിഎസ്സി 10, ബിഎസ്എഫ് 1. ഐടിബിപി 77 ഫയർഫോഴ്സ് 4, കെഎസ്സി 3 പേർക്കും രോഗം സ്ഥിരീകരിച്ചു. രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

162 ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. തിരുവനന്തപുരം 3, കൊല്ലം 10, പത്തനംതിട്ട 2, ആലപ്പുഴ 7 , കോട്ടയം 12, എറണാകുളം 12, തൃശൂർ 14, പാലക്കാട് 25, മലപ്പുറം 28, കോഴിക്കോട് 8, വയനാട് 16, കണ്ണൂർ 20 കാസർകോട് 5 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

24 മണിക്കൂറിനിടെ 12230 സാമ്പിളുകൾ പരിശോധിച്ചു. 1,80,594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ. ഇന്ന് 713 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഏറ്റവും കൂടുതൽ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഇന്നാണ്. ഇതുവരെ 2,44,388 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 5407 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

ഹോട്ട്സ്പോട്ടുകളുടെ എണ്ണം 223 ആയി. തിരുവനന്തപുരം നഗരത്തിലെ മാണിക്കവിളാകം, പൂന്തുറ, പുത്തൻപള്ളി വാർഡുകളും ചവറ, പന്മന, പട്ടണക്കാട്, എടക്കരപ്പള്ളി, ചേർത്തല സൗത്ത്, മാരാരിക്കുളം നോർത്ത്, കോടന്തുരുത്ത്. തുറവൂർ ആറാട്ടുപുഴ, ചെല്ലാനം വെളിയംകോട് പെരുമ്പടപ്പ പഞ്ചായത്തുകളിലേയും പൊന്നാനി താനൂർ മുൻസിപ്പാലിറ്റികളിലെ എല്ലാ വാർഡുകളിലു ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button