Top Stories

ആരെയും സംരക്ഷിക്കില്ല; സ്വപ്നയുടെ ഐ.ടി വകുപ്പിലെ നിയമനം അന്വേഷിയ്ക്കും

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ഐ.ടി വകുപ്പിലെ നിയമനം സംബന്ധിച്ച്‌ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി ചീഫ് സെക്രട്ടറിയെയും ധനകാര്യ എ.സി.എസിനെയും ചുമതലപ്പെടുത്തിയതായി അദ്ദേഹം വ്യക്തമാക്കി. സ്വപ്നയുടെ നിയമനം സംബന്ധിച്ച്‌ വീഴ്ചകള്‍ ഉണ്ടോ എന്ന് പരിശോധിക്കുമെന്നും തെറ്റുണ്ടായാല്‍ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്വപ്നയുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന് തെളിഞ്ഞതിനാലാണ് അദ്ദേഹത്തെ മാറ്റി നിറുത്തിയതെന്നും ഇത്തരം ഒരു വിവാദസ്ത്രീയുമായി ശിവശങ്കരന്‍ ബന്ധപ്പെടാന്‍ പാടില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടിയെടുക്കുകയെന്നും അന്വേഷണത്തിന്‍റെ ഭാഗമായി തെളിവുകള്‍ ലഭിച്ചാല്‍ ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button