Top Stories
എം.ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്തേക്കും
തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്തേക്കും. കസ്റ്റംസിന്റെയും എൻ.ഐ.എയുടേയും ഓരോ സംഘങ്ങൾ നിലവിൽ തലസ്ഥാനത്തുണ്ട്. സെക്രട്ടറിയേറ്റിലെ ശിവശങ്കറിന്റെ ഓഫീസിലും എൻഐഎ പരിശോധന നടത്താനുള്ള സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന് മുന്നിലുള്ള ശിവശങ്കറിന്റെ ഫ്ളാറ്റിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. നിർണായ വിവരങ്ങൾ ലഭിച്ചതായാണ് വിവരം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ശിവശങ്കറിന്റെ മൊഴി എടുക്കുന്നത്.