News
എൻട്രൻസ് പരീക്ഷ 16 ന് തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : മെഡിക്കൽ, എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷ 16-ാം തീയതി തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൻട്രൻസ് ടെസ്റ്റിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിയ പ്രയാസങ്ങളില്ലാതെ പറഞ്ഞ സമയത്ത് തന്നെ പരീക്ഷ നടത്താൻ സാധിക്കുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
റെഡ്സോൺ മേഖലകളിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ അവിടെത്തന്നെ പ്രത്യേക സെന്റർ തുടങ്ങുമെന്നും, അല്ലാത്തപക്ഷം റെഡ് സോൺ മേഖലകളിൽ നിന്ന് വരുന്ന കുട്ടികൾക്ക് സെന്ററുകളിൽ പ്രത്യേക റൂമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.