രാജ്യത്ത് 24 മണിക്കൂറിനിടെ 28,701 പേർക്ക് കോവിഡ്
ന്യൂഡൽഹി : രാജ്യത്തെ കോവിഡ് കേസുകളിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,701 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8,78,254 ആയി. നിലവിൽ 3,01,609 സജീവ കേസുകളാണുള്ളത്. 24 മണിക്കൂറിനുള്ളിൽ 500 പേർ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചു. കോവിഡ്-19 മൂലം രാജ്യത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 23,174 ആയി. 5,53,471 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്.
ജൂലൈ 12 വരെ 1,18,06,256 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. ഇന്നലെ മാത്രം 2,19,103 സാമ്പിളുകളാണ് പരിശോധിച്ചത്.
രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം രണ്ടരലക്ഷം കടന്നു. നിലവിൽ മഹാരാഷ്ട്രയിൽ 2,54,427 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1,03,813 പേർ ചികിത്സയിൽ തുടരുകയാണ്. 1,40,325 പേർ രോഗമുക്തി നേടി. 10,289 പേരാണ് ഇതിനോടകം രോഗം ബാധിച്ച് മരിച്ചത്.
തമിഴ്നാടും ഡൽഹിയുമാണ് കോവിഡ് രോഗികളുടെ കണക്കിൽ മഹാരാഷ്ട്രയ്ക്ക് പിന്നിലുള്ളത്. തമിഴ്നാട്ടിൽ 1,38,470 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,966 പേർ മരിച്ചു. 89,532 പേർ രോഗമുക്തി നേടിയപ്പോൾ 46,972 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
ഡൽഹിയിൽ 1,12,494 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 3,371 പേർ മരിച്ചു. 89,968 പേർ രോഗമുക്തി നേടി. 19,155 പേർ ഇപ്പോൾ ചികിത്സയിൽ തുടരുകയാണ്.