സംസ്ഥാനത്ത് ഇന്ന് 7 പുതിയ ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 7 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ പോരുവഴി (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), നെടുമ്പന (4, 6), പാലക്കാട് ജില്ലയിലെ പെരുമാട്ടി (2, 3), അലനല്ലൂര്‍ (17), വയനാട് ജില്ലയിലെ മീനങ്ങാടി (15, 16), കണ്ണൂര്‍ ജില്ലയിലെ കന്റോണ്‍മെന്റ് ബോര്‍ഡ് (2, 3), ഇടുക്കി ജില്ലയിലെ രാജക്കാട് (6) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
അതേസമയം 6 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ പുനലൂര്‍ മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് (3, 5, 7, 33, 34), കൊല്ലം ജില്ലയിലെ മയ്യനാട് (9), പാലക്കാട് ജില്ലയിലെ പട്ടാഞ്ചേരി (6), തച്ചനാട്ടുകര (11), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി (14, 15), കണ്ണൂര്‍ ജില്ലയിലെ കൊളച്ചേരി (5 സബ് വാര്‍ഡ്) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 223 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
തിരുവനന്തപുരം നഗരത്തിലെ മാണിക്കവിളാകം, പൂന്തുറ, പുത്തൻപള്ളി വാർഡുകളും ചവറ, പന്മന, പട്ടണക്കാട്, എടക്കരപ്പള്ളി, ചേർത്തല സൗത്ത്, മാരാരിക്കുളം നോർത്ത്, കോടന്തുരുത്ത്. തുറവൂർ ആറാട്ടുപുഴ, ചെല്ലാനം വെളിയംകോട് പെരുമ്പടപ്പ പഞ്ചായത്തുകളിലേയും പൊന്നാനി താനൂർ മുൻസിപ്പാലിറ്റികളിലെ എല്ലാ വാർഡുകളിലു ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 449 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 144 പേർക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 140 പേര് വിദേശത്തുനിന്നും 64 പേര് ഇതരസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തിയതാണ്. ഇതിൽ 18 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഇന്ന് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.162 ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്.