Top Stories
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് കോട്ടയം സ്വദേശി മരിച്ചു
കോട്ടയം : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കാഞ്ഞിരപ്പള്ളി പാറത്തോട് ഇടക്കുന്നം സ്വദേശി അബ്ദുൾ സലാം(71) ആണ് മരിച്ചത്. ഇദ്ദേഹത്തിന് വൃക്കരോഗവും കടുത്ത പ്രമേഹവും ഉണ്ടായിരുന്നു.
കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന ഇദ്ദേഹത്തിന്റെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിൽ നിരവധി പേർ ഉൾപ്പെടുന്നുണ്ട്.