Top Stories
സ്വപ്നയെയും സന്ദീപിനെയും ഒരാഴ്ച എൻഐഎ കസ്റ്റഡിയിൽ വിട്ടു
കൊച്ചി : സ്വപ്നയെയും സന്ദീപിനെയും ജൂലായ് 21 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡി അപേക്ഷ പരിഗണിച്ച പ്രത്യേക എൻഐഎ കോടതിയാണ് പ്രതികളെ ഒരാഴ്ചത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടുകൊടുത്തത്. പ്രതികളെ പത്ത് ദിവസത്തേക്ക് കസ്‌റ്റഡിയില്‍ വേണമെന്നാണ് എന്‍.ഐ.എ ആവശ്യപ്പെട്ടിരുന്നത്.
പ്രതികള്‍ സ്വര്‍ണം കടത്തിയത് ജ്യുവലറികള്‍ക്കല്ല തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കാണെന്ന് എന്‍.ഐ.എക്ക് വേണ്ടി ഹാജരായ അഡ്വ.അര്‍ജ്ജുന്‍ അമ്പലപറ്റ കോടതിയില്‍ അറിയിച്ചു. സ്വര്‍ണം കടത്താനായി യു എ ഇ എംബസിയുടെ എംബ്ളവും സീലും ഇവര്‍ വ്യാജമായി നിര്‍മ്മിച്ചിരുന്നു.സ്വർണക്കടത്തിനായി യു.എ.ഇയുടെ വ്യാജ രേഖകൾ ചമച്ചത് ബാഗേജിന് നയതന്ത്ര പരിരക്ഷ ഉറപ്പുവരുത്താനായിരുന്നുവെന്നും എൻ.ഐ.എ. സംഘം കോടതിയെ അറിയിച്ചു. അതിനിടെ,
കേസിൽ മൂന്നാംപ്രതിയായ ഫൈസൽ ഫരീദിന്റെ പേരും വിലാസവും തിരുത്താനും എൻ.ഐ.എ. കോടതിയിൽ അപേക്ഷ നൽകി. നേരത്തെ ഫാസിൽ ഫരീദ്, എറണാകുളം സ്വദേശി എന്നതായിരുന്നു വിലാസമായി നൽകിയിരുന്നത്. എന്നാൽ ഇത് ഫൈസൽ ഫരീദ്, കൊടുങ്ങല്ലൂർ സ്വദേശി എന്നാക്കണമെന്നാണ് എൻ.ഐ.എ. ആവശ്യപ്പെട്ടിരിക്കുന്നത്.