കോവിഡ് നിരീക്ഷണത്തിലായിരുന്ന പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍
ആലപ്പുഴ : ആലപ്പുഴയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍. ചങ്ങനാശ്ശേരി പായിപ്പാട് അമ്പിത്താഴത്തേതില്‍ വീട്ടില്‍ കൃഷ്ണപ്രിയ (20) ആണ് മരിച്ചത്. റഷ്യയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി. കഴിഞ്ഞ ആഴ്ചയാണ് പെണ്‍കുട്ടി നാട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് കൃഷ്ണപ്രിയയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷ്ണപ്രിയ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനാൽ കൃഷ്ണപ്രിയയുടെ വീട്ടുകാർ മറ്റു ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. ഇന്നലെ ഉച്ചവരെ വീട്ടുകാരോട് കൃഷ്ണപ്രിയ ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ വൈകിട്ട് കുട്ടിയുമായി ബന്ധപ്പെടാൻ സാധിച്ചില്ല. തുടർന്ന് അയൽവീട്ടുകാർ ജനൽചില്ല് തകർത്ത് നോക്കിയപ്പോഴാണ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കോവിഡ് പരിശോധനയ്ക്കായി കുട്ടിയുടെ സ്രവം ശേഖരിച്ചിട്ടുണ്ട്. ഇവർക്ക് രോഗലക്ഷണം ഉണ്ടായിരുന്നില്ല.തൃക്കൊടിത്താനം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.