News
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ്
കോട്ടയം : കന്യാസ്ത്രീ പീഢന കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് സ്ഥിരീകരിച്ചു. പഞ്ചാബിലെ അഭിഭാഷകനിൽനിന്നാണ് ബിഷപ്പിന് രോഗം ബാധിച്ചതെന്നാണ് സൂചന. ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോയുടെ ജാമ്യം കോട്ടയം അഡീഷണൽ സെഷൻസ് കോടതി റദ്ദാക്കിയിരുന്നു. തന്റെ അഭിഭാഷകൻ മൻദീപ് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചുവെന്നും അദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനാൽ ക്വാറന്റീനിലാണെന്നും ബിഷപ്പ് ഫ്രാങ്കോ കോടതിയെ അറിയിച്ചിരുന്നു.