Top Stories

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ ആലപ്പുഴ സ്വദേശി മരിച്ചു

ആലപ്പുഴ : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ചുനക്കര സ്വദേശി നസീറിന്റെ മരണമാണ് കൊവിഡ് പരിശോധന ഫലത്തില്‍ പോസിറ്റീവായത്. ജൂലായ് ആദ്യമാണ് നസീര്‍ സൗദിയില്‍ നിന്ന് തിരിച്ചെത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിക്കുന്നത്. കേരളത്തില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 33 ആയി.

ജൂലൈ ആദ്യമാണ് നസീര്‍ സൗദിയില്‍ നിന്ന് തിരിച്ചെത്തിയത്. അര്‍ബുദ രോഗിയായ നസീര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. ഇതിന് ശേഷം ആലപ്പുഴ മെഡിക്കല്‍ കോളേജിലും ചികിത്സക്കായി എത്തിയിരുന്നു. ഇവിടെ വച്ചാണ് ഞായറാഴ്ച രാവിലെ മരണം സംഭവിച്ചത്. തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് കൊവിഡ് ബാധയും ഉണ്ടായിരുന്നതായി കണ്ടെത്തിയത്. ഫലം പുറത്ത് വന്ന സാഹചര്യത്തില്‍ ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാരോടടക്കം നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം പകര്‍ന്നെന്നതില്‍ വ്യക്തത വന്നിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button