News
കൊച്ചിയിൽ പ്രഭാത സവാരിക്കിറങ്ങിയ 40 പേർ അറസ്റ്റിൽ
കൊച്ചി : പനമ്പിള്ളി നഗറിൽ പ്രഭാത സവാരിക്കിറങ്ങിയ നാൽപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. തുടർച്ചയായി പ്രഭാത സവാരിക്കെത്തുന്ന സംഘത്തെ പൊലീസ് മുൻപ് പല തവണ വിലക്കിയിരുന്നു. ഇത് വകവയ്ക്കാതെയാണ് ആളുകൾ ഇന്നും എത്തിയത്. ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് നാൽപത് പേർ കുടുങ്ങിയത്.
തുടർന്ന് സൗത്ത് പൊലീസ് സ്റ്റേഷനിലെത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കേരള എപ്പിഡെമിക്‌സ് ഡിസീസസ് ഓർഡിനൻസ് പ്രകാരമാണ് അറസ്റ്റ്. പുതിയ ഓർഡിനൻസ് പ്രകാരം പതിനായിരം രൂപ പിഴയും രണ്ട് വർഷം വരെ തടവും ലഭിക്കാം.