Top Stories
സ്വർണ്ണക്കടത്ത് കേസ്: ഫൈസൽ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു
കൊച്ചി : സ്വർണ്ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.യുഎഇയിലുള്ള ഫൈസൽ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ എൻഐഎ കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
ഫൈസലിനെ ഇന്റർപോൾ വഴി അറസ്റ്റ് ചെയ്ത് കേരളത്തിലെത്തിയ്ക്കാനാണ് എൻഐഎ ശ്രമിക്കുന്നത്. ഇതിനായാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റ് ബാഗേജിലൂടെ 14.82 കോടി രൂപ വിലമതിക്കുന്ന 24 കാരറ്റ് 30 കിലോഗ്രാം സ്വർണം പിടിച്ചെടുത്ത കേസിലെ മൂന്നാം പ്രതിയാണ് ഫൈസൽ ഫരീദ്. ദുബൈയിൽ നിന്നും സ്വർണം അയച്ചത് ഫൈസൽ ഫരീദ് ആണെന്ന് എൻഐഎ കണ്ടെത്തിയത്.