News

ഉപമുഖ്യമന്ത്രി, ​പി.സി.സി അധ്യക്ഷ സ്​ഥാനങ്ങളിൽ നിന്നും സച്ചിന്‍ പൈലറ്റിനെ പുറത്താക്കി

ജയ്പൂര്‍ : രാജസ്​ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും ​പി.സി.സി അധ്യക്ഷ സ്​ഥാനത്തു നിന്നും സച്ചിന്‍ പൈലറ്റിനെ നീക്കി കോൺഗ്രസ്. സച്ചിൻ പൈലറ്റിനെ പിന്തുണച്ച രണ്ട്​ മന്ത്രിമാരെയും പുറത്താക്കി. മന്ത്രിമാരായ വിശ്വേന്ദ്രസിങ്. രമേഷ് മീണ എന്നിവരെയാണ് മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയത്.

ഗോവിന്ദ്​ സിങ്​ ദൊദാസ്ത്രയാണ്​ പുതിയ പി.സി.സി അധ്യക്ഷന്‍. ഇന്ന്​ വിളിച്ചുചേര്‍ത്ത നിയമസഭ കക്ഷി യോഗത്തില്‍ സച്ചിന്‍ പൈലറ്റും ​അദ്ദേഹത്തിന്റെ വിശ്വസ്തരായ 17 എംഎൽഎമാരും പങ്കെടുത്തിരുന്നില്ല. രാഹു​ല്‍ ഗാന്ധി​യും എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യും നി​ര​വ​ധി ത​വ​ണ സ​ച്ചിന്‍ പൈ​ല​റ്റു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ചിരുന്നു. എ​ന്നാ​ല്‍, സ​ച്ചിന്‍ പൈ​ല​റ്റ്​ വ​ഴ​ങ്ങി​യിരുന്നില്ല.

തുടർച്ചയായ രണ്ടാം തവണയും സച്ചിൻ പൈലറ്റും സംഘവും നിയമസഭാകക്ഷി യോഗം ബഹിഷ്കരിച്ചതിനു പിന്നാലെ ഇവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം യോഗം പാസാക്കി.

ജയ്പുരിൽ ഇന്ന് നടന്ന കോൺഗ്രസിന്റെ നിയമസഭാകക്ഷി യോഗത്തിൽ 102 എംഎൽഎമാർ പങ്കെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. ജയ്പുരിലെ ഫെയർമോണ്ട് ഹോട്ടലിലാണ് യോഗം നടന്നത്. സച്ചിൻ പൈലറ്റിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന് എംഎൽഎമാർ ഒന്നടങ്കം ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button