Top Stories
തിരുവനന്തപുരത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ മുന്നൂറിലേറെ പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയില്‍ ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് മുന്നൂറിലേറെ പേര്‍ക്ക്.ആകെ 339 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 301 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ അഞ്ച് പേര് ആരോഗ്യപ്രവര്‍ത്തകരാണ്. ഉറവിടം തിരിച്ചറിയാത്ത 16 കൊവിഡ് കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.
തിരുവനന്തപുരത്തെ രാമചന്ദ്ര ഹൈപ്പര്‍മാര്‍ക്കറ്റില്‍ 81 പേരെ പരിശോധിച്ചതില്‍ 17 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ 91 പേര്‍ക്ക് പരിശോധന നടത്തിയപ്പോള്‍ 61 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
തലസ്ഥാനത്ത് സമ്പര്‍ക്ക വ്യാപനം കൂടുന്നതിനാല്‍ പ്രത്യേക പ്രതിരോധ നടപടികള്‍ പുനക്രമീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്ടെയ്ന്മെന്റ് സോണുകളില്‍ ഉള്‍പ്പെടെ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച് പരിശോധനയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.