Top Stories

സംസ്ഥാനത്ത് ഇന്ന് 722 പേർക്ക് കോവിഡ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 722 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.  തിരുവനന്തപുരം 339, എറണാകുളം 57, കൊല്ലം 42, മലപ്പുറം 42, പത്തനംതിട്ട 39, കോഴിക്കോട് 33, തൃശൂർ 32, ഇടുക്കി 26, പാലക്കാട് 25, കണ്ണൂർ 23, ആലപ്പുഴ 20, കാസർകോട് 18, വയനാട് 13, കോട്ടയം 13 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ  സംസ്ഥാനത്ത് ആകെ 10,275 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ 157 പേർ വിദേശത്ത് നിന്നും വന്നവരാണ്. 62 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 481 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 34 പേരുടെ രോഗ ഉറവിടം സംബന്ധിച്ച് വ്യക്തയില്ല. 12 ആരോഗ്യപ്രവർത്തകർ , 5 ബിഎസ്എഫ് ജവാന്മാർ , 3 ഐടിബിപി ജീവനക്കാർ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. 228 പേർ രോഗമുക്തി നേടി, രണ്ട് മരണം റിപ്പോർട്ട് ചെയ്തു. തൃശ്ശൂർ തമ്പുരാൻപടി സ്വദേശി അനീഷ്, കണ്ണൂർ മുഹമ്മദ് സലീഹ് എന്നിവരാണ് മരണപ്പെട്ടത്. അനീഷ് ചെന്നൈയിൽ എയർ കാർഗോ ജീവനക്കാരനാണ്. സലീഹ് അഹമ്മദാബാദിൽ നിന്നും എത്തിയതാണ്.

228 പേര്‍ രോഗമുക്തി നേടി.  തിരുവനന്തപുരം 1, കൊല്ലം 17, പത്തനംതിട്ട 18, ആലപ്പുഴ 13, കോട്ടയം 7. ഇടുക്കി 6. എറണാകുളം 7, തൃശൂർ 8 , പാലക്കാട് 72, മലപ്പുറം 37 കോഴിക്കോട് 10 വയനാട് 1. കണ്ണൂർ 8, കാസർകോട് 23 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകൾ.

കഴിഞ്ഞ 24 മണിക്കൂറിനിടെ 16,052 സാംപിളുകൾ പരിശോധിച്ചു. 1,83,900 പേരാണ് നിരീക്ഷണത്തിലുള്ളത്. 5432 പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ. 804 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 5372 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ആകെ 2,68,128 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത് ഇതിൽ 7797 സാംപിളുകളുടെ ഫലം വരാനുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള ഹോട്ട്സ്പോട്ടുകളുടെ എണ്ണം 271 ആണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button