അറ്റാഷെയുടെ ഗൺമാനെ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം : യു.എ.ഇ. കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാനെ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി. എആർ ക്യാമ്പിലെ പോലീസുകാരനായ ജയ്ഘോഷിനെയാണ് ആക്കുളത്തെ വീടിന് സമീപത്തുനിന്ന് കണ്ടെത്തിയത്. പോലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
ജയ്ഘോഷിനെ വ്യാഴാഴ്ച മുതൽ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ തുമ്പ പോലീസിൽ പരാതി നൽകിയിരുന്നു. വട്ടിയൂർക്കാവിൽ ഭാര്യയ്ക്കും മക്കൾക്കും ഒപ്പം താമസിക്കുന്ന ജയ്ഘോഷ് കുടുംബത്തെ വ്യാഴാഴ്ച വൈകിട്ട് കരിമണലിലെ കുടുംബ വീട്ടിലേക്ക് മാറ്റിയിരുന്നു. കൂടാതെ സർവീസ് പിസ്റ്റൾ ഇയാൾ വട്ടിയൂർക്കാവ് പോലീസിൽ തിരികെ ഏൽപ്പിച്ചിരുന്നു അതിന് ശേഷമാണ് ഇയാളെ കാണാതായത്.
ജയ്ഘോഷിനെ കാണാനില്ലെന്ന പരാതിയെത്തുടർന്ന് ഇന്നലെ രാത്രി മുതൽ ഇയാൾക്കായി പോലീസ് തിരച്ചിൽ തുടങ്ങിയിരുന്നു. ഇന്ന് ഉച്ചയോടെയാണ് ഇയാളെ കൈ ഞരമ്പ് മുറിച്ച് രക്തം വാർന്ന അവസ്ഥയിൽ കണ്ടെത്തിയത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍.ഐ.എയും കസ്റ്റംസും ചോദ്യംചെയ്യുമെന്ന ഭയം ജയ്ഘോഷിന് ഉണ്ടായിരുന്നു. നയതന്ത്ര പാഴ്‌സല്‍ മറയാക്കി സ്വര്‍ണം കടത്തിയ ദിവസം പ്രതി സ്വപ്‌ന ഒട്ടേറെതവണ ജയഘോഷിനെ വിളിച്ചിരുന്നു. സ്വപ്‌നയുടെ കോള്‍ ലിസ്റ്റില്‍ ഇതിന്റെ തെളിവുണ്ടായിരുന്നു.