Top Stories
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു
ന്യൂഡൽഹി : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,956 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ ഏറ്റവും വലിയ പ്രതിദിന വർധനായാണിത്.687 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്-19 മൂലം ജീവൻ നഷ്ടമായത്. രാജ്യത്ത് ഇതുവരെ10,03,832 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,42,473 എണ്ണം സജീവ കേസുകളാണ്. 6,35,757 പേർ രോഗമുക്തി നേടി. 25,602 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.
നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 2,84,281 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത്. 11,194 പേർ മരിച്ചു. 1,58,140 പേർ രോഗമുക്തി നേടി. നിലവിൽ ചികിത്സയിലുള്ളത് 1,14,947 പേരാണ്.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ തമിഴ്നാടും ഡൽഹിയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. തമിഴ്നാട്ടിൽ 1,56,369 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 2,236 പേർ മരിച്ചു. 1,07,416 പേർ രോഗമുക്തി നേടി. 46,717 പേർ ചികിത്സയിലുണ്ട്.