Top Stories
ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ ദിവസം മരിച്ചയാൾക്ക് കൊവിഡ്
തൃശ്ശൂർ : സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തൃശൂർ ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ ദിവസം മരിച്ച അവിട്ടത്തൂർ സ്വദേശി ഷാജുവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തൃശൂരിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
തൃശൂർ മെഡിക്കൽ കോളജിൽ ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് ഷാജു മരിച്ചത്. എന്നാൽ, മരിച്ചയാളുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇദ്ദേഹത്തിന്റെ കുടുംബാഗങ്ങളോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കും.