News
എല്ലാ ശനിയാഴ്ചകളിലും ബാങ്ക് അവധി
തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ബാങ്കുകളും ശനിയാഴ്ചകളില്‍ അവധിയായിരിക്കുമെന്ന് സർക്കാർ ഉത്തരവായി. നിലവില്‍ ബാങ്കുകള്‍ക്കുള്ള രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിലെ അവധികള്‍ക്ക് പുറമേയാണിത്. പ്രവൃത്തിസമയങ്ങളില്‍ ആരോഗ്യ, സാമൂഹ്യ അകല മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ബാങ്ക് മാനേജര്‍മാര്‍ ശ്രദ്ധിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മറ്റ് സര്‍ക്കാര്‍ മേഖലകളിലെന്നപോലെ ബാങ്കുകളിലും ശനിയാഴ്ച ദിവസങ്ങളില്‍ അവധി നല്‍കണമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യം ഉന്നയിച്ചിരുന്നു.