Top Stories
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
കണ്ണൂർ : സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. കാസർകോട് ഉപ്പള ഹിദായത്ത് നഗർ സ്വദേശി നഫീസ(74) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു മരണം.
പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 39 ആയി.