Top Stories
സ്വർണ്ണക്കടത്ത് കേസ്: ഫൈസൽ ഫരീദ് അറസ്റ്റിൽ
ദുബായ് : തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദ് അറസ്റ്റിൽ. ദുബായ് പൊലീസാണ് വ്യാഴാഴ്ച ഫൈസലിനെ അറസ്റ്റ് ചെയ്തത്. സ്വർണക്കടത്ത് കേസിലെ ഏറ്റവും നിർണായകമായ അറസ്റ്റാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഫൈസലിന്റേത് ഗുരുതരമായ കുറ്റകൃത്യമാണെന്നാണ് യു.എ.ഇയുടെ വിലയിരുത്തൽ.
നേരത്തെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഫൈസലിന്റെ വാർത്തകൾ പുറത്തെത്തിയപ്പോൾ, പ്രചരിക്കുന്ന ഫോട്ടോ തന്റെയാണെന്നും എന്നാൽ കേസുമായി ബന്ധമില്ലെന്നും അവകാശപ്പെട്ട് ഇയാൾ മാധ്യമങ്ങൾക്കു മുന്നിൽ എത്തിയിരുന്നു.
എന്നാൽ ഇതിനു പിന്നാലെ ഫൈസൽ കേസിൽ ഉൾപ്പെട്ട ആളാണെന്ന് എൻ.ഐ.എ. സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ഫൈസൽ മുങ്ങി. ഇതിനിടെ ഇന്ത്യ ഇയാളുടെ പാസ്പോർട്ട് റദ്ദാക്കുകയും യു.എ.ഇ. യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ഇന്റർപോൾ ഇയാൾക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.