Top Stories
തിരുവനന്തപുരത്ത് ഒരു കോവിഡ് മരണം കൂടി
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കളിയിക്കാവിള സ്വദേശി ജയചന്ദ്രൻ (56) ആണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 43 ആയി.
വൃക്ക രോഗിയായിരുന്നു ജയചന്ദ്രൻ. കളിയിക്കാവിളയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് കോവിഡ് പരിശോധന നടത്തിയത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് മൃതദേഹം നാളെ സംസ്കരിക്കും.